ലക്നൗ: ഉത്തർപ്രദേശിേലാണ്, അഫ്ഗാനിസ്ഥാനില്ല, പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രങ്ങൾക്കായി അളവെടുത്ത് തയ്ക്കാനോ സലൂണിലുള പുരുഷന്മാർ സ്ത്രീകളുടെ മുടി മുറിക്കാനോ പാടില്ല. ഉത്തർപ്രദേശിലെ വനിതാ കമ്മീഷനാണ് പുതിയ നിർദ്ദേശം ഇറക്കിയത്. മോശം സ്പർശനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനാണ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നാണ് വനിതാ കമ്മീഷൻ വിശദീകരണം. ഒക്ടോബർ 28ന് നടന്ന യോഗത്തിലാണ് നിർദേശം ഉയർന്നത്.
വസ്ത്രങ്ങൾ തയ്ക്കാൻ സ്ത്രീകളുടെ അളവെടുക്കുന്നത് വനിതകളായിരിക്കണമെന്നും ഈ ഭാഗത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നെന്ന് വനിതാ കമ്മീഷൻ അംഗമായ ഹിമാനി അഗർവാൾ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ ബബിത ചൗഹാനാണ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ഹിമാനി പറഞ്ഞു.
സലൂണുകളിൽ സ്ത്രീകളുടെ മുടി വെട്ടുന്നത് സ്ത്രീകളായിരിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. പുരുഷന്മാരുടെ മോശം സ്പർശനം ഒഴിവാക്കാനാണ് ഇതെന്നാണ് വിശദീകരണം. ചില പുരുഷന്മാരുടെ ഉദ്ദേശ്യം നല്ലതല്ലെന്നും ഹിമാനി അഭിപ്രായപ്പെട്ടു. എല്ലാ പുരുഷന്മാർക്കും മോശമായ ഉദ്ദേശ്യങ്ങളുണ്ടെന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി. ഇപ്പോൾ ഇതൊരു നിർദ്ദേശം മാത്രമാണ്. ഇക്കാര്യത്തിൽ നിയമ നിർമ്മാണം നടത്താൻ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും ഹിമാനി അഗർവാൾ വ്യക്തമാക്കി
Touchings are the problem. Men should not measure ladies like that.